കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകരുതെന്ന് മാർത്തോമ്മാ സഭ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് കോട്ടയം കൊച്ചി ഭദ്രാസന കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സജീവ് തോമസിന്റെ അദ്ധ്യക്ഷനായി. സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ കോരാ കുര്യൻ, ജോസി കുര്യൻ, എം.എസ്. റോയ്, രാജു എബ്രഹാം വെണ്ണിക്കുളം, ബിജു നൈനാൻ മരുതുക്കുന്നേൽ, പി.കെ. തോമസ് പ്ലാച്ചിറ, മാത്യൂസ് പൊയ്കയിൽ, രാജു തോട്ടുങ്കൽ, അജേഷ് എബ്രഹാം, ഷിബു ജി. ഐപ്പ്, ജോസഫ് കുരുവിള, പി.സി. ജോൺ, അന്നമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |