
കൊച്ചി: അദാനി- എം.എസ്.സി വിഴിഞ്ഞം ഓഹരിക്കൈമാറ്റം പദ്ധതി കുത്തകകൾക്ക് കൈമാറി കേരള താല്പര്യം ബലി കഴിപ്പിക്കുന്നതിന് പിന്നിലുള്ള സർക്കാരിന്റെ അമിത താല്പര്യം സംശയാസ്പദമാണെന്ന് കൊച്ചിയിൽ ചേർന്ന കോൺഗ്രസ് (എസ്) നേതൃയോഗം കുറ്റപ്പെടുത്തി. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷം കൈക്കൊളളുന്ന ഓരോ തീരുമാനങ്ങളും സംസ്ഥാനത്തിന് ഹാനികരമായി മാറുകയാണ്. അതിലൊന്നാണ് വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടതെന്നും കോൺഗ്രസ് (എസ്) നേതൃയോഗം ചൂണ്ടിക്കാട്ടി. കൊച്ചിയിൽ ചേർന്ന കോൺഗ്രസ് (എസ്) സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്വക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |