
കൊച്ചി: നഗരത്തിൽ രാത്രി 11ന് ശേഷം ഡി.ജെ പാർട്ടികൾ വിലക്കിയ പൊലീസിന്റെ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി 17ലേക്ക് മാറ്റി. ഇത്തരം കൂട്ടായ്മകൾ നഗരത്തിലെ പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പൊലീസ് കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള നൈറ്റ് പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗവും സംഘർഷാവസ്ഥയും ശബ്ദ/വെളിച്ച ശല്യവും സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിക്കുന്നതായും വ്യക്തമാക്കിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടൽ നടത്തുന്ന തങ്ങൾക്ക് പുലർച്ചെ മൂന്നുവരെ മദ്യവില്പനയ്ക്ക് എക്‌സൈസ് ലൈസൻസുണ്ടായിരിക്കെ രാത്രി 11ന് ശേഷം വിലക്കേർപ്പെടുത്തിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എളംകുളത്തെ റാഡിസൺ ബ്ലൂ ഹോട്ടൽ ലൈസൻസി ഉദയംപേരൂർ സ്വദേശി മഹാദേവൻ സമർപ്പിച്ച ഹർജിയാണ് കോടതിയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |