SignIn
Kerala Kaumudi Online
Friday, 17 July 2026 3.34 AM IST

ഹോംസ്റ്റേ വായ്‌പ: ഉദ്ഘാടനം 23ന്

home-stay
ഹോംസ്റ്റേ

കൊച്ചി: ഹോംസ്റ്റേ സംരംഭകർക്കായി കേരള ഗ്രാമീണ ബാങ്ക് നടപ്പാക്കുന്ന വായ്പാവിതരണ പദ്ധതി 23ന് രാവിലെ 10.30ന് എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ഹോംസ്റ്റേ സംരംഭകർക്ക് അടിസ്ഥാന സൗകര്യ വികസനം, മുറികളുടെ നവീകരണം, പുതിയ യൂണിറ്റുകൾ ആരംഭിക്കൽ, വികസനം എന്നിവയ്ക്കായി വായ്പ ലഭ്യമാക്കുമെന്ന് കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി സംസ്ഥാന ചെയർമാൻ എം.പി. ശിവദത്തൻ അറിയിച്ചു. താത്പര്യമുള്ള സംരംഭകർക്ക് പേര് രജിസ്റ്റർ ചെയ്യാനും പദ്ധതിയുടെ വിശദാംശങ്ങളും തുടർനടപടികളും നേരിട്ട് ലഭ്യമാക്കാനുമുള്ള സൗകര്യമുണ്ട്. വായ്പാ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9349253124.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, HOMESTAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL