
കൊച്ചി: എൽ.ഐ.സിയുടെ 58-ാമത് ദക്ഷിണ മേഖല അത്‌ലറ്റിക് മീറ്റിന് എറണാകുളം മഹാരാജാസ് കോളേജ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ തുടക്കമായി. രാജ്യാന്തര ബാഡ്മിന്റൺ താരവും അർജുന അവാർഡ് ജേതാവുമായ ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. ടി.എം. വിശ്വനാഥൻ, സി.എ. ജോളി, വി.ജെ. അന്നമ്മ, ദീപ സാറ തോമസ്, ജെയ്സി എന്നിവർ സംസാരിച്ചു. വനിതകളുടെ 100, 400 മീറ്ററിൽ നീതു മാത്യു, 800 മീറ്ററിൽ അനു മറിയം ജോസ്, പുരുഷന്മാരുടെ 100 മീറ്ററിൽ വി. രാഹുൽ, 400 മീറ്ററിൽ എ. ശിവധനുഷ്, 5000 മീറ്ററിൽ പി. രജീഷ് എന്നിവർ ജേതാക്കളായി. മീറ്റ് ഇന്ന് അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |