
വൈപ്പിൻ: ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച എസ്. ജാനകിയെ എടവനക്കാട് ഇക്ബാൽ സ്മാരക വായനശാല അനുസ്മരിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ബെയ്‌സിൽ മുക്കത്ത് അദ്ധ്യക്ഷനായി. ഗായകൻ എൻ.കെ. സോമൻ, സെക്രട്ടറി വി.എസ്. ഗിരീശൻ, ദാസ് കോമത്ത്, എടവനക്കാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. തങ്കരാജ്, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എ. ജോസഫ്, സുധൻ വാച്ചാക്കൽ, പി.പി. സജീവ്, ബാലകൃഷ്ണ കമ്മത്ത് എന്നിവർ പ്രസംഗിച്ചു. കുഞ്ഞുമോൾ, ആഞ്ജലീന റാഫേൽ, ഷീബ, ഹരി ക്ലാസിക് എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |