ആലുവ: സൈബർ സാമ്പത്തിക തട്ടിപ്പുമായി ബന്ധമുള്ളവരെ പിടികൂടുന്ന ഓപ്പറേഷൻ സൈ - ഹണ്ട് 3.0യിൽ റൂറൽ ജില്ലയിൽ 17 കേസുകളിലായി അഞ്ച് പേർ പിടിയിൽ. മുനമ്പം വടക്കേക്കര ചുള്ളിപ്പറമ്പ് വീട്ടിൽ മുഹമ്മദ് നാദിർഷ (22), മൂവാറ്റുപുഴ വാഴപ്പള്ളി കൂട്ടുങ്ങൽ വീട്ടിൽ രാഹുൽ (33), മഞ്ഞുമ്മൽ ഉദ്യോഗമണ്ഡൽ വലിയവേലിക്കകത്ത് ജോൺ എബ്രഹാം (20), എരുവേലി ചോറ്റാനിക്കര സ്വദേശി ഐക്കനാട് വീട്ടിൽ റോൺ റോയ് (20), കീഴ്മാട് നീലേത്ത് വീട്ടിൽ മുഹമ്മദ് യാസീൻ (23) എന്നിവരാണ് പിടിയിലായത്. തട്ടിപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, എ.ടി.എം കാർഡുകൾ എന്നിവ പിടിച്ചെടുത്തു. സംഘടിത സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയും വ്യാജ/വാടക ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും കേരള പോലീസ് നടത്തുന്ന സംസ്ഥാനവ്യാപക റെയ്ഡും കർശന നടപടിയുമാണ് ഓപ്പറേഷൻ സൈ ഹണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |