
ആലുവ: തായ്ലന്റിൽ നിന്നും ഇന്ത്യയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘത്തലവൻ കോഴിക്കോട് ബാലുശേരി സ്വദേശി മാർക്കോ എന്ന ജെയ്സൺ (39) ആണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.
കുന്നുവഴിയിലെ ഫ്ളാറ്റിൽ നിന്നും 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിലായ കേസിന്റെ അന്വേഷണത്തിലാണ് തായ്ലന്റിലെ മലയാളിയായ സംഘത്തലവനെ കുറിച്ച് സൂചന ലഭിച്ചത്. ഭാര്യയും മൂന്ന് കുട്ടികളും ബാലുശേരിയിൽ താമസിക്കുന്നുണ്ടെങ്കിലും 2021ന് ശേഷം ഇയാൾ നാട്ടിൽ വന്നിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |