കൊച്ചി: മണപ്പുറം ഫൈനാൻസിന്റെ പാലാരിവട്ടം ബ്രാഞ്ചിൽ മുക്കുപണ്ടം പണയംവച്ച് 92,48,700രൂപ തട്ടിയ സംഭവത്തിൽ 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ഇരിക്കൂർ കൊശവൻവയൽ ഷിന്റുനിവാസിൽ വിഷ്ണു (31), മലപ്പുറം ഊരകം പട്ടർകടവ് അറബി ഹൗസിൽ ആഷിക് അറബി (33), വയനാട് സുൽത്താൻ ബത്തേരി തേലംപേട്ട തടത്തിൽ വീട്ടിൽ ടി.ആർ. രാഹുൽ (39) എന്നിവർക്കെതിരെ ബ്രാഞ്ച് മാനേജർ എം. സന്ധ്യ നൽകിയ പരാതിയിലാണ് കേസ്.
ഒന്നാംപ്രതി കഴിഞ്ഞമാസം 13ന് രണ്ട് തവണകളിലായി ഒറിജിനൽ സ്വർണം പണയംവച്ച് വായ്പ എടുത്തിരുന്നു. ഇതിനുശേഷം ജൂൺ 16, ജൂലായ് 1, 2, 2, 3, 4, 8, 16, 22, 24 തീയതികളിലായി 81 വളകളും രണ്ടാംപ്രതി ഈ മാസം 10, 17 തീയതികളിൽ 25 വളകളും മൂന്നാംപ്രതി 27ന് 10 വളകളും ഉൾപ്പെടെ മുക്കുപണ്ടമായ 116 വ്യാജസ്വർണവളകൾ പണയം വച്ച് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആകെ 92,48,700 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതിൽ ഒന്നും രണ്ടും പ്രതികൾ പിടിയിലായതാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |