
കൊച്ചി: കേരളത്തിലെ ഫുട്ബാൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി സൂപ്പർ ലീഗ് കേരളയും കേരള ഫുട്ബാൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'പ്രോജക്ട് ഗെയിം ചേഞ്ചർ' അഞ്ചാം പതിപ്പിന് എറണാകുളം ഡോ. അംബേദ്കർ സ്റ്റേഡിയത്തിൽ തുടക്കമായി.
കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ, സൂപ്പർ ലീഗ് കേരള എം.ഡി ഫിറോസ് മീരാൻ, കെ.എഫ്.എ ജനറൽ സെക്രട്ടറി ഷാജി സി.കുര്യൻ, എ.എഫ്.സി അംഗം പി. അനിൽകുമാർ, ഡി.എഫ്.എ സെക്രട്ടറി വിജു ചൂളയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന്റെ ഭാഗമായുള്ള മെഗാ ലോഞ്ച് സെപ്തംബർ 12ന് കൊച്ചിയിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |