
തൊടുപുഴ: ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആന്റ് റീട്ടയിറീസ് കോൺഫെഡറേഷൻ ( എ.ഐ.ബി.പി.എ.ആർ.സി) ജില്ലാ കൺവെൻഷൻ തൊടുപുഴ കാഡ്സ് വില്ലേജ് സ്‌ക്വയറിൽ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് തോമസ് അന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ സംസ്ഥാന അദ്ധ്യക്ഷൻ ടോം തോമസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് റിട്ടയിറിസ് പെൻഷൻ, ആരോഗ്യഇൻഷുറൻസ് പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് നടത്തിയ പരിപാടിയിൽ ജില്ലയിലെ വിവിധ ബാങ്കുകളിൽ നിന്നും വിരമിച്ച നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു. ദേശീയ വർക്കിംഗ് പ്രസിഡന്റ് പോൾ മുണ്ടാടൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബി.ശ്രീകുമാർ സംഘടന കാര്യങ്ങളും സെക്രട്ടറി കെ.ജി തോംസൺ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ തോമസ് ആന്റണി ( പ്രസിഡന്റ്,) കെ,ജി തോംസൺ( സെക്രട്ടറി), ബാബുഗണേശൻ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു ജില്ലാ വൈസ് പ്രസിഡന്റ് സദാശിവൻ വി.കെ സ്വാഗതവും, ജനറൽ കൺവീനർ ബാബു ഗണേശൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |