SignIn
Kerala Kaumudi Online
Monday, 25 May 2026 5.57 PM IST

ദൂരം ഏറെ ലാഭിക്കാം, പക്ഷെ റോഡ് തീർന്നില്ല

road2

പീരുമേട്: തീർത്ഥാടകർ ഉൾപ്പടയുള്ളവർക്ക് കുറഞ്ഞ ദൂരംകൊണ്ട് ശബരിമലയിൽ എത്തിച്ചേരാൻ കഴിയുന്ന റോഡിന്റെ നിർമ്മാണം പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്നു. കൊല്ലം -ദിണ്ടുക്കൽ ദേശീയപാതയിൽ മുറിഞ്ഞ പുഴയിൽ നിന്നും 32 കിലോമീറ്റർ ദൂരക്കുറവിൽപമ്പയിൽ എത്താൻ കഴിയുന്ന മുറിഞ്ഞപുഴ, മതമ്പ,കൊമ്പുകുത്തി കോരുത്തോട് പമ്പ റോഡ് നിർമ്മാണമാണ് മുടങ്ങിക്കിടക്കുന്നത്.ഇപ്പോൾ ദേശിയ പാതയിൽമുണ്ടക്കയം, വഴി പമ്പയിൽ എത്താൻ 130 കിലോമീറ്റർ സഞ്ചരിക്കണം. അത് 98 കിലോമീറ്റർ ആയി കുറയും.1968 ഏപ്രിൽ 29ന് അന്നത്തെപൊതു മരാമത്ത് മന്ത്രി ടി കെ ദിവാകരൻ തറക്കല്ലിട്ട മുറിഞ്ഞ പുഴ മതംമ്പറോഡിന് 12 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ നാലുകിലോമീറ്റർ ദൂരം റോഡ് ഇപ്പോഴും ഗതാഗത യോഗ്യമാക്കാതെ തകർന്ന് കിടക്കുന്നു. നാട്ടുകാർ ഏറെക്കാലമായി ഉപയോഗിച്ചുവരുന്ന റോഡാണിത്. പെരുവന്താനം പഞ്ചായത്തിലെ പ്രധാന ടൂറിസം മേഖലയായ പാഞ്ചാലിമേട് ഉൾപ്പെടുന്നത് ഈ പാതയിലാണ്.

പിൽഗ്രിം ടൂറിസ

സാദ്ധ്യതയും

പാഞ്ചാലിമേപഞ്ചപാണ്ഡവന്മാർ താമസിച്ചിരുന്ന പ്രദേശം എന്ന ഐതിഹ്യമുള്ള പാഞ്ചാലിമേട്ടിൽ അതിമനോഹരമായ കാഴ്ചകളും,കുന്നിൻ പ്രദേശങ്ങളും, മണ്ഡലകാലത്ത് മകരജ്യോതിദർശിക്കാൻ അതീവ പ്രാധാന്യമുളളപാഞ്ചാലിമേട്ടിൽ ശബരിമല തീർത്ഥാടകർ എത്തിച്ചേരുന്നത് ഇതുവഴിയാണ് .റോഡ് പിൽഗ്രിം ടൂറിസത്തിന് ഏറെ ഉപയുക്തമാകുമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ ഇനിയും ഉണ്ടായിട്ടില്ല.

=നിലവിൽ കൊല്ലം -ദിണ്ടുക്കൽദേശീയപാതയായ മുറിഞ്ഞ പുഴ ജംഗ്ഷൻ മുതൽ പമ്പ വരെയുള്ള 64 കിലോമീറ്റർ ദൂരത്തിൽ 1968ൽ പി.ഡബ്ലു. ഡി ഏറ്റെടുത്ത നാലു കിലോമീറ്റർ ദൂരം ഗതാഗത യോഗ്യമാക്കി മുറിഞ്ഞ പുഴ വഴിയുള്ള ശബരിമല പാത യാഥാർത്ഥ്യമാക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL