അടിമാലി:പള്ളിവാസലിൽ ദേവികുളം നിയോജക മണ്ഡലതല അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടി ശനിയാഴ്ച രാവിലെ 9ന് പള്ളിവാസൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. നാഷണൽ ആയുഷ് മിഷൻ , ഭാരതീയ ചികിത്സാ വകുപ്പ് , ഹോമിയോപ്പതി വകുപ്പ് സഹകരണത്തോടെ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. എസ് സിദ്ധിഖ് ഉദ്ഘാടനം ചെയ്യും.പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ഷാജു അദ്ധ്യക്ഷത വഹിക്കും. വിവിധ യോഗാ പരിശീലനവും യോഗാ ഡാൻസും ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |