SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.54 AM IST

മഴക്കാല പൂർവ ശുചീകരണം

maloinyam
അതിയാമ്പൂരിൽ മഴക്കാല പൂർവ ശുചീകരണം നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: നഗരസഭയിലെ നാലാം വാർഡായ അതിയാമ്പൂരിൽ മഴക്കാല പൂർവ ശുചീകരണം നഗരസഭ ചെയർമാൻ വി.വി രമേശൻ മാലിന്യം ശേഖരിച്ച് ഉദ്ഘാടനം ചെയ്തു. മഴക്കാലത്ത് ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളും പകർച്ച വ്യാധികളും തടയുന്നതിനും കൊതുക് ഉത്പാദനം ഇല്ലാതാക്കുന്നതിനും ആണ് മഴപൂർവ്വ ശുചീകരണം നടത്തുന്നത്. ശുചീകരണത്തിൽ ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന, ക്ലബ്ബ് പ്രവർത്തകർ സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങി നിരവധി ആളുകൾ പങ്കാളികളായി. വാർഡ് കൺവീനർ എ.കെ ആൽബർട്ട് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി പി. അപ്പുക്കുട്ടൻ, സി.ഡി.എസ് ചെയർപേഴ്സൺ എം. പുഷ്പലത, എ.കെ രസിക്, കെ.വി പ്രജീഷ്, പി. അർജുൻ രാജ്, കെ. സവിതകുമാരി, പി.വി ശാലു, കെ. അനിൽകുമാർ, കെ. ഇന്ദിര, എ. പ്രീജ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL