
തിരുവനന്തപുരം:ഇന്നും നാളെയും സംസ്ഥാനത്ത് എട്ട് ജില്ലകളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,ഇടുക്കി, എറണാകുളം,തൃശ്ശൂർ,മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ചൊവ്വ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടായേക്കും.
സംസ്ഥാനത്ത് ജൂൺ നാലിന് തുടങ്ങിയ കാലവർഷം പൊതുവെ ദുർബലമാണെന്നാണ് റിപ്പോർട്ട്.ഇതുവരെയുള്ള കണക്ക് അനുസരിച്ച് 38% കുറച്ച് മഴയാണ് കിട്ടിയത്.
സമുദ്ര ജലപ്പരപ്പിലെ ചൂട് കൂടിയത് കൊണ്ട് പടിഞ്ഞാറൻ കാറ്റ് വരണ്ടതാണ് മഴ കുറയാൻ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |