തലശേരി: ഇന്ത്യൻ കരസേനയുടെ അഭിമാനമായ കോർ ഓഫ് സിഗ്നൽസിൽ നിന്നും 31 വർഷം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച സുബേദാർ മേജർ മാഹി ചാലക്കരയിലെ ഷാജി മാണിക്കോത്തിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. വിമുക്ത ഭടന്മാരുടെ സംഘടനയായ തലശ്ശേരി സിഗ്നലേഴ്സിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഷാജി മാണിക്കോത്തിനെ വിമുക്ത ഭടന്മാരും ആർ.പി.എഫും ചേർന്നാണ് സ്വീകരിച്ചത്. തലശ്ശേരി സിഗ്നലേഴ്സ് പ്രസിഡന്റ് കെ.എസ്. ജയപ്രകാശ് ഹാരാർപ്പണം നടത്തി. എം. ശശീന്ദ്രൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സംഘടനാ പ്രസിഡന്റ് എ.കെ രാമകൃഷ്ണൻ അദ്ധ്യക്ഷനായി. റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ സന്ദീപ്, ആർ.പി.എഫ് ഇൻസ്പെക്ടർ മനോജ് കുമാർ, ജി.ആർ.പി.എഫ് എസ്.ഐ മുരളീധരൻ, തലശ്ശേരി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ, പി. വിശ്വജിത്ത്, എൻ. ദിനേശൻ, കെ.പി പ്രദീപ് കുമാർ, ഇ.വി ശശിധരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |