SignIn
Kerala Kaumudi Online
Friday, 05 June 2026 3.07 AM IST

89-ാം പിറന്നാൾ നിറവിൽ വയലാർ രവി

ravi
89-ാം പിറന്നാൾ ദിനത്തിൽ വലയാർ രവി കാക്കനാട്ടെ വീട്ടിൽ കേക്ക് മുറിക്കുന്നു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ വയലാർ രവി 89-ാം പിറന്നാൾ ആഘോഷിച്ചു. കാക്കനാട് വാഴക്കാലയിലെ വസതിയിൽ കേക്ക് മുറിച്ചായിരുന്നു ലളിതമായ ആഘോഷം. 2021ൽ രാജ്യസഭാ കാലാവധി കഴിഞ്ഞ അദ്ദേഹം മകളുടെ വീട്ടിൽ വിശ്രമജീവിതത്തിലാണ്. 1971ൽ ചിറയൻകീഴിൽ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിച്ചതും കെ.എസ്‌.യു രൂപീകരണവും ഭാര്യ മേഴ്‌സി രവിയുമായുള്ള വിവാഹവും ഉൾപ്പെടെ ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു. എം.പിമാരായ ബെന്നി ബഹനാൻ,ജെബി മേത്തർ,മുൻമന്ത്രിമാരായ കെ. ബാബു,ഡൊമിനിക് പ്രസന്റേഷൻ,നേതാക്കളായ കെ.എം.ഐ മേത്തർ,അജയ് തറയിൽ,അഡ്വ. ജയ്‌സൺ ജോസഫ്,പ്രമോദ് കൂവൻ,ജമാൽ മണക്കാടൻ,അഡ്വ. അനിൽബോസ്,വയലാർ രവിയുടെ പേഴ്‌സണൽ സെക്രട്ടറിയും ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറിയുമായ വി.എൻ. അജയൻ,ടി.എസ് രഘുവരൻ,കെ.ആർ. രാജേന്ദ്രപ്രസാദ് തുടങ്ങിയവർ വീട്ടിലെത്തി.

മുഖ്യമന്ത്രി വി.ഡി. സതീശൻ,എ.കെ. ആന്റണി,എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി,ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,ഗുലാംനബി ആസാദ് തുടങ്ങിയവർ ഫോണിൽ ആശംസകൾ അറിയിച്ചു. മക്കളായ രവി കൃഷ്ണ,ലിസ രോഹൻ,ഡോ. ലക്ഷ്മി രവി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, VAYALAR RAVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL