വടക്കേക്കാട്: ശ്മശാന നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. വടക്കേക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്തിന്റെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ബി.ജെ.പി സംസ്ഥാന സമിതി അംഗം ദയാനന്ദൻ മാമ്പള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കിളിയംപറമ്പിൽ അദ്ധ്യക്ഷനായി. വി.എം.ബാബു, രാജൻ തറയിൽ, കാളിദാസൻ, കെ.സി.രാജു, പ്രദീപ് പണിക്കശ്ശേരി, മനീഷ് കുളങ്ങര, സിന്ധു ശശീന്ദ്രബാബു, സ്വപ്ന അനിൽ, ദീപ ബാബു, ശ്രീലക്ഷ്മി ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു. സമാപനയോഗം ബി.ജെ.പി നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |