SignIn
Kerala Kaumudi Online
Friday, 05 June 2026 1.26 AM IST

1000 ഫലവൃക്ഷ  തൈകൾ നടും

rjd

കോട്ടയം : എം.പി വീരേന്ദ്രകുമാറിന്റെ ഓർമ്മക്കായി പരിസ്ഥിതി ദിനത്തിൽ ആർ.ജെ.ഡി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ 1000 ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം സി.എം.എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അഞ്ജു ശോശൻ ജോർജ് നിർവഹിച്ചു. കവിയും സാഹിത്യകാരനുമായിരുന്ന പ്രൊഫ.അമ്പലപ്പുഴ രാമവർമ്മയുടെ വീട്ടുവളപ്പിലാണ് വൃക്ഷതൈ നട്ടത്. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബെന്നി കുര്യൻ, ജോൺ മാത്യു മൂലയിൽ, രാജാ, ശ്രീകുമാർ, എം.വി. ജോൺ, സുരേഷ് പുഞ്ചക്കോട്ടിൽ, ജോർജ് കുട്ടി ഞള്ളാനി, ജോസി ജെയിംസ്, അഡ്വ എബ്രഹാം പി.തോമസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL