കൊല്ലം: പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസർ ശ്രീജി എസ്. ഗോപകുമാർ 33 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. കൊല്ലം ജില്ലാ സപ്ലൈ ഓഫീസർ. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കുള്ള ഇൻഫോഴ്സ്‌മെന്റ് ഓഫീസർ എന്നീ പദവികൾ വഹിച്ചിരുന്നു. ഈ വർഷത്തെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് കൊല്ലം ജില്ലാ സപ്ലൈ ഓഫീസർ ആയിരുന്നു. പൊലീസ് സേനയിൽ കോൺസ്റ്റബിൾ ആയി 1993ൽ സേവനമാരംഭിച്ചി ജി.എസ്. ഗോപകുമാർ സിവിൽ സപ്ലൈസ് വകുപ്പിലെയും സപ്ലൈ കോയിലെയും ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിലെയും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെയും സുപ്രധാന തസ്തികകളിൽ ജോലി ചെയ്തു. പാചകവാതക വിതരണ നിയന്ത്രണം സംബന്ധിച്ച് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചുമതലകൾ നിർവ്വഹിച്ചതിനു സിവിൽ സപ്ളൈസ് കമ്മിഷണർ പ്രശംസാപത്രം നൽകിയിരുന്നു. കൊല്ലം എഴുകൊൺ സ്വദേശിയാണ്. ഭാര്യ അംബിക (എഴുകോൺ ടി.എച്ച്.എസ് അദ്ധ്യാപിക). മകൻ: ഡോ. ശിവ ഗൗതം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |