തൊടുപുഴ: കടുത്ത വയറുവേദനയെത്തുടർന്ന് സ്മിതാ മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ച മൂന്നര വയസ്സുകാരന്റെ ചെറുകുടലിൽ കുടുങ്ങിയ മൊട്ടുസൂചി വിജയകരമായി പുറത്തെടുത്തു. കഴിഞ്ഞ ദിവസമാണ് കുട്ടിയെ കടുത്ത അസ്വസ്ഥതകളോടെ ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ (ഇ. ഡി) പ്രവേശിപ്പിച്ചത്.
പ്രാഥമിക പരിശോധനകൾക്ക് ശേഷം കുട്ടിയെ അടിയന്തര സി.ടി സ്‌കാനിംഗിന് വിധേയനാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് കുട്ടിയുടെ ചെറുകുടലിൽ ഏകദേശം 3.5 സെന്റീമീറ്റർ നീളമുള്ള മൊട്ടുസൂചി കുടുങ്ങിക്കിടക്കുന്നതായി ഡോക്ടർമാർ കണ്ടെത്തിയത്.
ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. ബോണി ജോർജിന്റെ നേതൃത്വത്തിൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം, അനസ്‌തെറ്റിസ്റ്റ് ഡോ. മിൽത്ത, എൻഡോസ്‌കോപ്പി ടെക്നീഷ്യൻ ബിജു, ഓപ്പറേഷൻ തിയേറ്റർ ടീം എന്നിവരുടെ ഏകോപിതമായ പ്രവർത്തനവും ആശുപത്രി മാനേജ്‌മെന്റിന്റെ പൂർണ്ണ പിന്തുണയുമാണ് ഈ മെഡിക്കൽ വിജയത്തിന് പിന്നിലെന്നും, അപകടഘട്ടം തരണം ചെയ്ത കുട്ടി ഇപ്പോൾ പൂർണ്ണ സുരക്ഷിതനായി സുഖം പ്രാപിച്ചു വരുന്നുവെന്നും ആശുപത്രിസി.ഇ.ഒ ഡോ. രാജേഷ് നായർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |