SignIn
Kerala Kaumudi Online
Friday, 05 June 2026 5.42 AM IST

ഉന്നത വിജയികളെ അനുമോദിച്ചു

anumoda
അനുമോദന ചടങ്ങ് സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ നെല്ലിക്കുറ്റി കേരളോദയ വായനശാല, സമന്വയ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്വീകരണവും ഉപഹാരങ്ങളും നൽകി അനുമോദിച്ചു. നെല്ലിക്കുറ്റി ടൗൺ സ്ക്വയറിൽ നടന്ന അനുമോദന സമ്മേളനം ഏരുവേശി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ. മാത്യു ഓലിയ്ക്കൽ ഉപഹാരങ്ങൾ സമ്മാനിച്ചു. സെന്റ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ മുഖ്യാദ്ധ്യാപകൻ സോണി മാത്യു, ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ മുഖ്യാദ്ധ്യാപിക ഷാന്റി തോമസ്, ഏരുവേശി പഞ്ചായത്ത് മുൻ പ്രസിഡന്റ് മിനി ഷൈബി, ടോമി ചാമക്കാലായിൽ, ഷാജി അറയ്ക്കൽ, സാവിയോ ഇടയാടിയിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL