കാഞ്ഞങ്ങാട്: വിഷ്വൽ ജേണി ചിത്ര ശില്പ പ്രദർശനത്തിന് അക്കാഡമി ആർട്ട് ഗാലറിയിൽ തുടക്കമായി. ബോവിക്കാനത്തെ മനീഷ് കോട്ടൂരിന്റെ 30 ഓളം ചിത്ര ശില്പങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്. പ്ലസ് ടുവിലെ പ്രണയിനി, യക്ഷ ഗാനത്തിന്റെ ഉൾപൊരുൾ, കടലിന്റെ കർഷകൻ, വിഘ്നേശ്വരന്റെ മത്സ്യം, എരിയുന്ന ഹോർമോസ് കടൽ, അപ്പൂപ്പന്റെ വേദനകൾ, ആരോഗ്യ രത്നം, യുദ്ധത്തിന്റെ നേർക്കാഴ്ചകൾ തുടങ്ങിയ ചിത്രങ്ങളാണ് പ്രധാനപ്പെട്ടവ. 7നു വൈകുന്നേരം അഞ്ചിന് പ്രദർശനം അവസാനിക്കും. ചിത്രപ്രദർശനം പ്രൊഫ. കെ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. മുൻ വിദ്യാഭ്യാസ ഡയറക്ടർ ബി. എബ്രഹാം മുഖ്യാതിഥിയായി. ആർട്ടിസ്റ്റ് തൃക്കരിപ്പൂർ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ.വി ചന്ദ്രൻ, ഫസൽ റഹ്മാൻ, സന്തോഷ് കൃഷ്ണൻ പുളിങ്ങോം എന്നിവർ പ്രസംഗിച്ചു. ചിത്രകാരൻ മനീഷ് കോട്ടൂർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |