ചൊക്ലി: രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം 2026 പരിപാടിയിൽ പൊതുപരീക്ഷകളിലും അക്കാഡമിക-അക്കാഡമികേതര മേഖലകളിലും മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപിന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. എം. നന്ദഗോപൻ ഉദ്ഘാടനം ചെയ്തു. അക്കാഡമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണം അദ്ദേഹം നിർവഹിച്ചു. എൻഡോവ്മെന്റ് വിതരണത്തിന് സ്കൂൾ മാനേജർ പ്രസീത് കുമാർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് എൻ. സ്മിത, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ. ഉദയകുമാർ, എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി രജീഷ്, എച്ച്.എസ്. സ്റ്റാഫ് സെക്രട്ടറി ഗീരീഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പ്രശാന്തൻ തച്ചറത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ എ.കെ. അനീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |