SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.09 AM IST

ലയൺസ് ക്ലബ് വാർഷിക സമ്മേളനം

lions
ലയൺസ് ഇന്റർനാഷണൽ ചെമ്പേരി ക്ലബിന്റെ വാർഷിക സമ്മേളനം ലയൺസ് ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ. എസ്. രാജീവും, സഹധർമിണി ഡോ. ബാലാമണിയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: ലയൺസ് ഇന്റർനാഷണൽ ചെമ്പേരി ക്ലബിന്റെ വാർഷിക സമ്മേളനവും 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ചെമ്പേരി മെഡോസ് പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. ലയൺസ് ഡിസ്ട്രിക്ട് മുൻ ഗവർണർ ഡോ. എസ്. രാജീവും, സഹധർമിണി ഡോ. ബാലാമണിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മാത്തുക്കുട്ടി അലക്സ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി കുന്നത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് അംഗം ത്രേസ്യ അഗസ്റ്റിൻ സർവീസ് പ്രൊജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് ജില്ലാ സെക്രട്ടറി ബെന്നി ജോൺ, റീജണൽ ചെയർപേഴ്സൺ മഞ്ജു അഭിലാഷ്, സോൺ ചെയർപേഴ്സൺ വസന്തരാജ്, ബിനോയ് തോമസ്, ജിജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജോഷി കുന്നത്ത് പ്രസിഡന്റ്, ജിജി ഏബ്രഹാം സെക്രട്ടറി, പോൾ തോമസ് ട്രഷറർ എന്നിവർ ചുമതലയേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL