പയ്യാവൂർ: നാട്ടുകൂട്ടം മാവിലൻ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വിജയോത്സവ് 2026' പയ്യാവൂർ വാതിൽമട കമ്യൂണിറ്റി ഹാളിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈമൺ പെരുവക്കുന്നേൽ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാവിലൻ സമുദായത്തിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. നാട്ടുകൂട്ടം മാവിലൻ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ അനുഷ സുനിൽ ആമുഖ പ്രഭാഷണം നടത്തി. റിട്ട. ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി വിജയികൾക്ക് വാർഡ് മെമ്പർ സിന്ധു രവിയും പ്ലസ് ടു വിജയികൾക്ക് വാർഡ് മെമ്പർ ജെയിംസ് തുരുത്തേലും സമ്മാനദാനം നിർവഹിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ എ.കെ. കുമാരൻ മോട്ടിവേഷൻ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |