മാതമംഗലം: മാതമംഗലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കടന്നപ്പള്ളി - പാണപ്പുഴ, എരമം-കുറ്റൂർ പഞ്ചായത്തുകളിൽ പത്താം തരം, പ്ലസ് ടുവിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. മാതമംഗലം വ്യാപാരഭവനിൽ നടന്ന അനുമോദന യോഗം വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ ട്രെയിനർ പി.വി രാജേഷ് ക്ലാസ്സ് എടുത്തു. സൊസൈറ്റി പ്രസിഡന്റ് എ. പ്രേംജി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ എം.പി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ്, രാജേഷ് മല്ലപ്പള്ളി, എൻ.വി ശ്രീനിവാസൻ, ജോസഫ് കട്ടത്തറ, എരമം-കുറ്റൂർ പഞ്ചായത്ത് മെമ്പർ എം. ശാന്തകുമാരി, ജെയ്സൺ പൂത്തേട്ട്, കെ. പ്രേമരാജൻ, സുധീർ പാണപ്പുഴ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.കെ.വി രമേശൻ സ്വാഗതവും ടി.എം. സദാനന്ദൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |