SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.21 AM IST

റെസ്‌ക്യൂ കണ്ണൂർ പരിശീലനം

ph-1
കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന കോർപ്പറേഷൻ റാപ്പിഡ് റെസ്‌പോൺസ് ടീമിനുള്ള പരിശീലന പരിപാടി റെസ്‌ക്യൂ കണ്ണൂർ കെ .സി . വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: കോർപ്പറേഷൻ റാപ്പിഡ് റെസ്‌പോൺസ് ടീമിനുള്ള പരിശീലന പരിപാടി റെസ്‌ക്യൂ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. കോർപ്പറേഷനിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 റാപ്പിഡ് റെസ്‌ക്യു അംഗങ്ങൾക്കാണ് പരിശീലനം ഒരുക്കിയത്. ശാസ്ത്രീയമായ രീതിയിലുള്ള വിവിധ ദുരന്തനിവാരണ മാർഗ്ഗങ്ങളുടെ പ്രായോഗിക പരിശീലനം ജവഹർ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച എൽ.ഇ.ഡി സ്‌ക്രീനിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചു. മേയർ അഡ്വ. പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അഡ്വ. ടി.ഒ മോഹനൻ, കെ.വി സുമേഷ് എന്നിവർ വിശിഷ്ടാതിഥികളായി. കണ്ണൂർ ജില്ലാ ഫയർ സ്റ്റേഷൻ ഹൗസ് ഓഫീസർ പവിത്രൻ ക്ലാസ് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ കെ.പി താഹിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, RESCUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL