SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.14 AM IST

എം.ഡബ്ല്യു.എ മെമ്പർഷിപ്പ് ക്യാമ്പയിൻ

music
എസ്. ജാനകിയമ്മയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി ഗാനമേള

കണ്ണൂർ: മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഒന്നാം ഘട്ടം മഹാത്മാ മന്ദിരത്തിൽ സംസ്ഥാന സെക്രട്ടറി അനിൽരാജ് ലോറൻസ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഗീതരംഗത്തെ കൂടുതൽ കലാകാരന്മാരെ സംഘടനയുടെ ഭാഗമാക്കുന്നതിനും മെമ്പർഷിപ്പ് ക്യാമ്പയിൻ വഴിയൊരുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോബി ജോസഫ്, ജില്ലാ ട്രഷറർ മനോജ് എം. പീറ്റർ, നിത്യപ്രകാശ്, സി.ആർ. മനോജ്, ബാബു ശിവപാൽ, പ്രസാദ് മുള്ളുൽ എന്നിവർ സംസാരിച്ചു. തുടർന്ന്, സംഗീതലോകത്തിന് നൽകിയ അമൂല്യ സംഭാവനകളെ അനുസ്മരിച്ച് അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി ഗാനമേളയും സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MUSICLOVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL