SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

എഫ്.എസ്.ഇ.ടി.ഒ സായാഹ്ന സദസ്സ്

fseto
ആന്തൂരിൽ കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി ഖമറുസമൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ധവളപത്രം, ബജറ്റ്, പിഎം ശ്രീ, കേരള വികസനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ജില്ലയിലെ 25 കേന്ദ്രങ്ങളിൽ നടക്കുന്ന സായാഹ്ന സദസ്സുകളുടെ ഭാഗമായി ചൊവ്വാഴ്ച വിവിധ കേന്ദ്രങ്ങളിൽ സായാഹ്ന സദസ്സുകൾ നടന്നു. മണ്ടൂരിൽ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ ഉദ്ഘാടനം ചെയ്തു. പി.പി അജിത്ത്, രാമകൃഷ്ണൻ മാവില, വി.പി രജനീഷ്, ജയൻ പ്രസംഗിച്ചു. പൊക്കുണ്ടിൽ കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റി അംഗം കെ.വി പുഷ്പജയും ആന്തൂരിൽ കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി ഖമറുസമനും ചാലയിൽ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ആർ സ്മിതയും കൂത്തുപറമ്പിൽ ടി. റജുലയും ചെങ്ങളായിൽ കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ടി.ഒ വിനോദ് കുമാറും പേരാവൂരിൽ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി.വി പ്രജീഷും ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL