
കേളകം: അടയ്ക്കാത്തോട് ശാന്തിഗിരിയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. വ്യാഴാഴ്ച രാത്രി കാക്കനാട്ട് ജോർജിന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന വാഴ, ജാതി, കമുക് തുടങ്ങിയ കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു. വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന സോളാർ ഫെൻസിംഗ് തകർത്താണ് കാട്ടാന കൃഷിയിടത്തിലേക്ക് കടന്നത്. മണിക്കൂറുകളോളം പ്രദേശത്ത് നിലയുറപ്പിച്ച ആന ഇന്നലെ പുലർച്ചയാണ് തിരികെ പോയത്.
ശാന്തിഗിരി ഉൾപ്പെടെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ തുടർച്ചയായുള്ള കാട്ടാനശല്യം രൂക്ഷമാകുകയാണെന്ന് കർഷകർ പറയുന്നു. സോളാർ ഫെൻസിംഗ് തകർത്ത് കാട്ടാനകൾ പതിവായി കൃഷിയിടങ്ങളിൽ കടക്കുന്നത് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൃഷി സംരക്ഷിക്കാൻ ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |