ഇരിട്ടി: സി.ഐ.ടി.യു ഇരിട്ടി ഏരിയ കൺവെൻഷൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ് സ്മാരക ഹാളിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വി.ബി ഷാജു അദ്ധ്യക്ഷത വഹിച്ചു. എൻ.ടി റോസമ്മ സ്വാഗതം പറഞ്ഞു. കെ.സി സുരേഷ്ബാബു രക്തസാക്ഷി പ്രമേയവും എം. വിനോദ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ നേതാക്കളായ ടി. കൃഷ്ണൻ, കെ. ധനഞ്ജയൻ, വൈ.വൈ മത്തായി, ഇ.എസ് സത്യൻ, എൻ.ഐ സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഇ.എസ് സത്യൻ (സെക്രട്ടറി), വി. വിനോദ് കുമാർ, എം. സുമേഷ്, കെ.കെ ജനാർദ്ദനൻ (ജോയിന്റ് സെക്രട്ടറി), കെ.ജി ദിലീപ് (പ്രസിഡന്റ്), എൻ.ടി റോസമ്മ, അഡ്വ. എം. വിനോദ് കുമാർ, കെ.സി സുരേഷ് ബാബു, (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |