SignIn
Kerala Kaumudi Online
Monday, 03 August 2026 2.08 AM IST

വ്യാപാരി വ്യവസായി സമിതി പയ്യന്നൂർ ഏരിയാ സമ്മേളനം

vyapari
വ്യാപാരി വ്യവസായി സമിതി പയ്യന്നൂർ ഏരിയാ സമ്മേളനം സംസ്ഥാന ട്രഷറർ വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കരിവെള്ളൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പയ്യന്നൂർ ഏരിയാ സമ്മേളനം സംസ്ഥാന ട്രഷറർ വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഏരിയ പ്രസിഡന്റ് കെ.വി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച ഋത്വിക് രാജ്, വാട്സാപ് പോസ്റ്റർ രചനാ മത്സര വിജയികളായ വിനോദ് പെരളം, ദിലീപ് പ്രിന്റ് മീഡിയ, എ. നിഖിൽ എന്നിവരെ കണ്ണൂർ ജില്ലാ ട്രഷറർ എം.എ ഹമീദ് ഹാജി അനുമോദിച്ചു. ഏരിയാ സെക്രട്ടറി കെ.സി രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഇ. സജീവൻ, ജില്ലാ വൈസ് പ്രസിഡന്റ് ജയശ്രീ കണ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി. മനോഹരൻ, പി.വി ഗോപി, ടി. ബാലകൃഷ്ണൻ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ സി. ബാലകൃഷ്ണൻ സ്വാഗതവും പെരളം യൂണിറ്റ് സെക്രട്ടറി സി. ഹേമരാജ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, VYAPARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL