പാനൂർ: റഫറൻസ് ലൈബ്രറിയായി ഉയർത്തപ്പെടുന്നതിന്റെ ഭാഗമായി പാനൂർ പി.ആർ. ലൈബ്രറി ആഗസ്റ്റ് 28 വരെ സംഘടിപ്പിക്കുന്ന പുസ്തകപ്പയറ്റ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാർ മുഖ്യാതിഥിയായി. ലൈബ്രറി പ്രസിഡന്റ് കെ.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. രാജു കാട്ടുപുനം, ജയപ്രകാശ് പാനൂർ, പ്രേമാനന്ദ് ചമ്പാട്, പി. ദിനേശൻ, കെ.പി. രമേഷ് ബാബു, ഇ. സുരേഷ് ബാബു, അഡ്വ. കെ.സി. അംജത്ത് മുനീർ, എം. ശ്രീജ, കെ. സിനി എന്നിവർ സംസാരിച്ചു. സെക്രട്ടറി ജയചന്ദ്രൻ കരിയാട് സ്വാഗതവും കെ. കുമാരൻ നന്ദിയും പറഞ്ഞു. തുടർന്ന് ഗായിക എസ്. ജാനകി ശ്രദ്ധാഞ്ജലി പ്രീജ മഹിജൻ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ തായാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ഗാനാഞ്ജലിയുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |