കണിച്ചാർ: ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റേയും സാരംഗി ഓർക്കസ്ട്രയുടേയും ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണവും ഗാനസന്ധ്യയും നടത്തി. വായനശാലാ പ്രസിഡന്റ് വി.വി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത്ത് കമൽ ഉദ്ഘാടനം ചെയ്തു. ഗായികയും സംഗീത സംവിധായികയുമായ ബിന്ദുകല്ല്യാണിയും ടി.വി മാധവനും അനുസ്മരണ പ്രഭാഷണം നടത്തി. ജാനകിയമ്മയുടെ ഗാനങ്ങൾ അവരുടെ ശബ്ദസാമ്യതയോടെ പാടി ജാനകിയമ്മയുടെ ശ്രദ്ധ നേടുകയും സോഷ്യൽ മീഡിയ വഴി പ്രശസ്തയായ റിട്ട. സംഗീതാദ്ധ്യാപികയുമായ പ്രകാശിനി വിശിഷ്ടാതിഥിയായി. ടി.കെ ബാഹുലേയൻ, ബി.കെ ശിവൻ, കെ.പി അജി, കെ. റെജി തുടങ്ങിയവർ സംസാരിച്ചു. പി.പി ജനാർദ്ദനൻ, എം.ആർ സുരേന്ദ്രൻ, കെ.പി ഗീത, എം.എൻ ഷൈല, ശാലിനി, രജനി, ജയശ്രീ, ലൈബ്രേറിയൻ സനില അനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |