SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

കള്ളാറിൽ ജല ബഡ്ജറ്റ് ശില്പശാല

jala
ശില്പശാല കള്ളാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്യുന്നു

പാണത്തൂർ: ജല ബഡ്ജറ്റിൽ നിന്നും ജലസുരക്ഷിയിലേക്ക് എന്ന ആശയം നടപ്പിലാക്കുന്നതിന് പഞ്ചായത്ത് തല ശില്പശാല കള്ളാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം സൈമൺ അദ്ധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അരുൺ ദാസ് വിഷയാവതരണം നടത്തി. നവകേരളം റിസോഴ്സ് പേഴ്സൺ രാഘവൻ മാസ്റ്റർ ജല ബഡ്ജറ്റിനെ കുറിച്ച് വിശദമായ രൂപരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് എ.ഇ രേഷ്മ നടപ്പിലാക്കുവാൻ സാധിക്കുന്ന പദ്ധതികളെ സംബന്ധിച്ച് വിശദമായ പദ്ധതി അവതരിപ്പിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി. ഗീത, പി.എൽ റോയി, ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രേമ എന്നിവർ സംസാരിച്ചു.

ശില്പശാല കള്ളാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്യുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, JALAMISION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL