തളിപ്പറമ്പ്: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മയക്കുമരുന്ന് രഹിത സമൂഹം സൃഷ്ടിക്കുന്നതിനായുള്ള സംസ്ഥാന വ്യാപകബോധവത്കരണ പരിപാടിയായ 'ഓപ്പറേഷൻ തൂഫാ'ന്റെ ഭാഗമായി പട്ടുവം ഗ്രാമപഞ്ചായത്തിൽ ലഹരിവിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു. പട്ടുവം കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി സുരേശൻ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീമതി, ഗ്രാമപഞ്ചായത്ത് വികസന സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ദാമോദരൻ, പട്ടുവം നന്മ പാലിയേറ്റീവ് കെയർ യൂണിറ്റ് സെക്രട്ടറി ഷിജു എൻ. മാണുക്കര എന്നിവർ പ്രസംഗിച്ചു. സന്ദേശ യാത്ര പട്ടുവം കടവ് പാലത്തിന് സമീപം സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |