SignIn
Kerala Kaumudi Online
Friday, 10 July 2026 4.19 AM IST

സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പ്

yoga
പതിനൊന്നാമത് സംസ്ഥാന. യോഗാസന ചാമ്പ്യൻഷിപ്പ് സംഘാടക സമിതി ഓഫീസ് കാലിക്കടവ് പഞ്ചായത്ത് ബിൽഡിങ്ങിൽ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്യുന്നു

പിലിക്കോട്: യോഗ അസോസിയേഷൻ ഓഫ് കേരള അഫിലിയേറ്റഡ് ടു കേരള സ്പോർട്‌സ് കൗൺസിൽ നടത്തുന്ന പതിനൊന്നാമത് സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പ് ജൂലായ് 31, ആഗസ്റ്റ് 1, 2, 3 തീയതികളിൽ കരക്കേക്കാവ് ഓഡിറ്റോറിയത്തിൽ നടക്കുന്നതിന്റെ മുന്നോടിയായി സംഘാടക സമിതി ഓഫീസ് തുറന്നു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി ചന്ദ്രമതി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.കെ ഹരിദാസ്, എൻ. രവീന്ദ്രൻ, കെ. ഹേമാംബിക, വി.എം കുമാരൻ, ഡോ. വി.പി.പി മുസ്തഫ, എം.വി നാരായണൻ, വി. മധുസൂദനൻ, പി.വി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ.വി. ഗണേഷ് സ്വാഗതവും കെ.പി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, YOGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL