ചെറുവത്തൂർ: എസ്.വൈ.എസ്. തൃക്കരിപ്പൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്വാഖാ അഹമ്മദ് അൽ അസ്ഹരി, സയ്യിദ് ഉമർ കോയ തങ്ങൾ അൽ മഷ്ഹൂർ, കെ.സി മുഹമ്മദ് കുഞ്ഞി ഹാജി പടന്ന എന്നിവർക്കുള്ള അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ടി.കെ.സി അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു. മേഖല ജനറൽ സെക്രട്ടറി പി. മുഹമ്മദ് കുഞ്ഞി ആമുഖ ഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ലത്തീഫ് മൗലവി മാവിലാടം ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ വൈസ് പ്രസിഡന്റ് ഷഫീഖ് തങ്ങൾ ചന്തേര നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീൻ ദാരിമി പടന്ന, യു.എം ജമാൽ ഫൈസി, റംഷിദ് ഫൈസി, ഇസ്മായിൽ ഇർഫാനി, ജാബിർ ഹുദവി, യൂസഫ് ആമത്തല പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |