കാഞ്ഞങ്ങാട്: നഗരസഭയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന ഹരിത വിദ്യാലയ ശുചിത്വ ക്യാമ്പയിൻ കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസിൽ നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. കെ.എം ദിലീപ് കുമാർ ശുചിത്വ പ്രതിജ്ഞ ചൊല്ലി. എൽ. സുലൈഖ, ഹെഡ്മാസ്റ്റർ എം. ഗിരീശൻ, പി.എസ് സുകുമാരൻ, സീനിയർ അസിസ്റ്റന്റ് പി. ശാരദ സംസാരിച്ചു സി.പി.വി വിനോദ്കുമാർ വിഷയാവതരണം നടത്തി. നഗരസഭ ക്ലീൻ സിറ്റി മാനേജർ പി.പി ബൈജു ക്ലാസ്സെടുത്തു. തുടർന്ന് വിദ്യാർത്ഥികൾ ഹരിത കർമ്മ സേനാംഗങ്ങളുമായി അഭിമുഖം നടത്തി. എൻ.എസ്.എസ് ക്ലസ്റ്റർ കോഡിനേറ്റർ പി. സമീർ സിദ്ധിഖി സംവാദത്തിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ പി.എസ് അരുൺ സ്വാഗതവും ശുചിത്വ ക്ലബ്ബ് കോഡിനേറ്റർ കെ. രജിത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |