കൊല്ലം: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് 24ന് വൈകിട്ട് ജില്ലയിലെ 20 കേന്ദ്രങ്ങളിൽ സി.പി.ഐ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ അറിയിച്ചു. മുല്ലക്കര രത്നാകരൻ (പുനലൂർ), എസ്.വേണുഗോപാൽ (അഞ്ചൽ), ലിജു ജമാൽ (കൊട്ടാരക്കര), സാം.കെ.ഡാനിയേൽ (കടയ്ക്കൽ), ജെ.ചിഞ്ചുറാണി (ചടയമംഗലം), ആർ.ലതാദേവി (നെടുവത്തൂർ), ജി.ആർ.രാജീവൻ (പത്തനാപുരം), എ.അധിൻ (കുന്നിക്കോട്), ആർ.സജിലാൽ (കുണ്ടറ), ആർ.എസ്.അനിൽ (മുഖത്തല), ആർ.രാജേന്ദ്രൻ (ചാത്തന്നൂർ), ജി.എസ്.ജയലാൽ (പരവൂർ), ജി.ലാലു (ശൂരനാട്), ജി.ബാബു (കുന്നത്തൂർ), ആർ.വിജയകുമാർ (കൊല്ലം), എസ്.ബുഹാരി (കൊല്ലം ഈസ്റ്റ്), പി.എസ്.സുപാൽ (ചവറ), എം.എസ്.താര (കരുനാഗപ്പള്ളി), കെ.ശിവശങ്കരൻ നായർ (ഓച്ചിറ), ഹണി ബെഞ്ചമിൻ (അഞ്ചാലുംമൂട്) എന്നിവർ ഉദ്ഘാടനം നിർവഹിക്കും
കേന്ദ്രത്തിന്റെ കടുത്ത നിബന്ധനകൾ അംഗീകരിക്കുന്ന സ്കൂളുകൾക്ക് മാത്രം ഫണ്ട് നൽകുക വഴി പൊതുവിദ്യാഭ്യാസ രംഗത്ത് തുല്യത ഇല്ലാതാക്കി വിവേചനം സൃഷ്ടിക്കും. കേന്ദ്രത്തിന് വഴങ്ങിക്കൊടുക്കുന്ന സംസ്ഥാന സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ജില്ലാ സെക്രട്ടറി അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |