കൊല്ലം: കപ്പലണ്ടിമുക്ക് മുണ്ടയ്ക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബ് ലൈബ്രറിയുടെയും ലൈബ്രറി കൗൺസിൽ കൊല്ലം ഈസ്റ്റ് മേഖലാ നേതൃസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നാളെ പ്രൊഫ.വി.സാംബശിവൻ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. വൈകിട്ട് 5ന് ക്ളബ്ബ് ഹാളിൽ നടക്കുന്ന പരിപാടിയിൽ കാഥികൻ നരിക്കൽ രാജീവ് അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ.വി.സാംബശിവൻ കഥകളിലെ ജനകീയത എന്ന വിഷയത്തിലാണ് പ്രഭാഷണം. ലൈബ്രറി കൗൺസിൽ എക്സി.അംഗം പി.ഡി.ജോസ്, എ.ഷാജി, എൻ.പി.ജവഹർ, ഡേവിഡ് സാമുവൽ എന്നിവർ സംസാരിക്കുമെന്ന് പ്രസിഡന്റ് ആർ.മോഹൻദാസും സെക്രട്ടറി എം.എച്ച്.നിസാമുദ്ദീനും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |