കരുനാഗപ്പള്ളി: മരുതൂർ കുളങ്ങര സ്വദേശി ജി.കെ. പിള്ള തെക്കേടത്ത് രചിച്ച ദളങ്ങൾ കൊഴിഞ്ഞ പുഷ്പങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം മരുതൂർ കുളങ്ങര മഹാദേവക്ഷേത്രാങ്കണത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ് നിർവഹിച്ചു. കാസ് ലൈബ്രറി പ്രസിഡന്റ് ആർ രവീന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. ഇടക്കുളങ്ങര ഗോപൻ പുസ്തകം ഏറ്റുവാങ്ങി. സജി അനീഷ് പുസ്തക പരിചയം നടത്തി. സജീവ് മാമ്പറ, ജി. മോഹൻ കുമാർ, എ. സജീവ്, ജി. കൃഷ്ണകുമാർ, പി. മുരളീധരൻ പിള്ള, സി. ജയരാജൻ, ജെ.എ. കബീർ തുടങ്ങിയവർ സംസാരിച്ചു വായന പക്ഷാചരണത്തോടനുബന്ധിച്ച് കാസ് ലൈബ്രറിയും മരുതൂർ കുളങ്ങര സൗഹൃദ കൂട്ടായ്മയും ചേർന്നാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |