SignIn
Kerala Kaumudi Online
Thursday, 02 July 2026 5.17 AM IST

27.5 ലിറ്റർ വിദേശ മദ്യവുമായി പിടിയിൽ

കൊല്ലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ 27.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പരവൂർ കൂനയിൽ കിഴക്കിടംമുക്ക് ലാലാ മന്ദിരത്തിൽ വിഷ്ണുവിനെ (29) പരവൂർ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ വിഷ്ണുവിന്റെ വീട്ടിൽ നിന്നാണ് വിദേശ മദ്യം പിടിച്ചെടുത്തത്. വീടിനോട് ചേർന്നുള്ള തട്ടുകട കേന്ദ്രീകരിച്ച് മദ്യക്കച്ചവടം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചാത്തന്നൂർ എ.സി.പി അനുരൂപിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, പരവൂർ പൊലീസ് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അഖിൽ, എ.എസ്.ഐ മഞ്ജു, സി.പി.ഒമാരായ നിജു, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL