കൊല്ലം: മോട്ടോർ വ്യവസായത്തെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് 7ന് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തും. സംസ്ഥാന സർക്കാർ അധിക നികുതി കുറച്ചാൽ ഡീസലിന് 3 രൂപവരെ കുറയും. ഡീസലിന് ലിറ്ററിന് 80 രൂപയുള്ളപ്പോഴാണ് ഓട്ടോ -ടാക്സി നിരക്ക് വർദ്ധിപ്പിച്ചത്. 104 രൂപ ആയിട്ടും നിരക്ക് പുതുക്കിയിട്ടില്ല. മോട്ടോർ തൊഴിലാളികൾക്കെതിരെയുള്ള ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കണം. 7ന് രാവിലെ 10ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ സമരം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ കെ.സേതുമാധവൻ, എം.എസ്.മുരളി, കെ.അനിൽകുമാർ, ഇ.ദിലീപ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |