കൊല്ലം: കോസ്റ്റൽ അർബൻ സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് മെറിറ്റ് അവാർഡിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ് ടു (സ്റ്റേറ്റ് സിലബസ്, ഫുൾ എ പ്ലസ്), സി.ബി.എസ്.ഇ (10, +2), ഐ.സി.എസ്.ഇ, ഐ.എസ്.സി 90% മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും വിദ്യാർത്ഥിയുടെ ഫോട്ടോയും അപേക്ഷകന്റെ മാതാവിന്റെയോ പിതാവിന്റെയോ അംഗത്വ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതം 6ന് വൈകിട്ടു 5ന് മുൻപായി ബാങ്ക് ഹെഡ് ഓഫീസിലോ മറ്റു ശാഖകളിലോ അപേക്ഷ നൽകണമെന്ന് ജനറൽ മാനേജർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |