കൊല്ലം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം റവന്യു ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഇന്നും നാളെയുമായി പത്തനാപുരം സെന്റ് സേവിയേഴ്സ് വിദ്യാനികേതൻ ആനിമേഷൻ സെന്ററിൽ നടക്കും. ജ്യോതി കുമാർ ചാമക്കാല എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ സബ്‌ജില്ല മുതലുള്ള നൂറിൽപ്പരം നേതാക്കൾ പങ്കെടുക്കും. വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങളിൽ സെമിനാറുകളും ക്ലാസുകളും ഉണ്ടായിരിക്കുമെന്ന് ജില്ലാ ഭാരവാഹികളായ എസ്. ശ്രീഹരി, സി. സാജൻ, ഒ. ജയകൃഷ്ണൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |