
കൊല്ലം: പെരുമൺ ട്രെയിൻ ദുരന്തത്തിന്റെ 38-ാം അനുസ്മരണം നാളെ സംഘടിപ്പിക്കുമെന്ന് ട്രെയിൻ ദുരന്ത അനുസ്മരണ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പെരുമൺ സ്മൃതി മണ്ഡപത്തിൽ രാവിലെ 9ന് പുഷ്പാർച്ചനയും സമൂഹ പ്രാർത്ഥനയും. തുടർന്ന് ചേരുന്ന അനുസ്മരണ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഡോ. കെ.വി.ഷാജി അദ്ധ്യക്ഷനാകും. ബി.ജയന്തി, വിനീത വിജയൻ, മോഹൻ പെരിനാട്, വിജയകുമാർ, അജീഷ്, ജി.വിജയകുമാർ, ആർ.പി.പണിക്കർ, അപ്സര ശശികുമാർ, വി.പി.വിധു, പെരിനാട് വിജയൻ, മങ്ങാട് സുബിൻ നാരായണൻ, പെരുമൺ ഷാജി എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |