SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.48 AM IST

രണ്ടുവർഷം മുമ്പ് ട്രെയിനിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരികെ ലഭിച്ചു

rt

​കുളത്തൂപ്പുഴ: രണ്ടുവർഷം മുമ്പ് ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നൗഫിയയും കുടുംബവും. ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായ നൗഫിയയുടെ ഫോണാണ് കുളത്തൂപ്പുഴ പൊലീസ് വീണ്ടെടുത്തത്.

​കുളത്തൂപ്പുഴ മൈലമൂട് നൗഷാദ് മൻസിലിൽ നൗഷാദിന്റെ മകളാണ് നൗഫിയ. ബംഗളൂരുവിൽ പഠനം നടത്തുന്ന നൗഫിയ, അവധി കഴിഞ്ഞ് കോളേജിലേക്ക് മടങ്ങുന്നതിനിടെയാണ് കൊല്ലത്ത് ട്രെയിനിൽ വച്ച് ഫോൺ നഷ്ടപ്പെട്ടത്. ഉടൻ ഒപ്പമുണ്ടായിരുന്ന സഹപാഠിയുടെ ഫോണിലൂടെ നൗഫിയ പിതാവിനെ വിവരം അറിയിച്ചു. തുടർന്ന് നൗഷാദ് ഉടൻ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പൊലീസ് സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്ററിൽ പരാതി രജിസ്റ്റർ ചെയ്തു. ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ, ബീഹാർ-ജാർഖണ്ഡ് അതിർത്തിയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL