SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.48 AM IST

കേരളകൗമുദിയുടെ 115-ാം വാർഷികവും വെള്ളാപ്പള്ളി നടേശന് ആദരവും നാളെ

കൊല്ലം: കേരളകൗമുദിയുടെ 115-ാം വാർഷികം ബുധനാഴ്ച ഉച്ചയ്ക്ക് 2.15ന് കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. പദ്മഭൂഷൺ ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള കേരളകൗമുദിയുടെ ആദരവ് ചടങ്ങിൽ ഗവർണർ സമ്മാനിക്കും. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശനെക്കുറിച്ച് കേരളകൗമുദി തയ്യാറാക്കിയ പുസ്തകം 'സംപ്രീതി'യുടെ പ്രകാശനവും ഗവർണർ നിർവഹിക്കും.

എൻ.കെ.പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനാകും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ആമുഖ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ബി.ബി.ഗോപകുമാർ എം.എൽ.എ, പ്രീതി നടേശൻ തുടങ്ങിയവർ സംസാരിക്കും. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്റുമായ എസ്. രാധാകൃഷ്ണൻ സ്വാഗതം പറയും.

എട്ട് പ്രമുഖർക്ക് ആദരം

റിട്ട. പത്തനംതിട്ട ഡി.എം.ഒയും കൊട്ടാരക്കര മൈലം ഡോ. എൻ.എൻ.മുരളീസ് മെഡിക്കൽ സെന്റർ എം.ഡിയുമായ ഡോ. എൻ.എൻ.മുരളി, ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എച്ച്.ആർ കൺസൾട്ടൻസി ഫൗണ്ടറും സി.ഇ.ഒയുമായ പാർവതി മായ ഷാജി, ഭാസ്കർ അഡ്വർടൈസിംഗ് കമ്പനി എം.ഡി കോട്ടാത്തല ശശികുമാർ, പത്തനാപുരം ഇ.എം.എസ് ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. കെ.എസ്.മുഹമ്മദ് ഷാഫി, കാശിനാഥൻ കൺസ്ട്രക്ഷൻസിന്റെ മാനേജിംഗ് ഡയറക്ടർ വിജേഷ് കാശിനാഥൻ, എമിനന്റ് ഹോട്ടൽ കൺസൾട്ടൻസി എം.ഡി ആർ.ശിവകുമാർ, ശൂരനാട് ജി ആൻഡ് ജി അസോസിയേറ്റ്സ് സോളാർ സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ സി.ഗോപകുമാർ, ഓംകാർ സെക്യൂരിറ്റി ഏജൻസി മാനേജിംഗ് ഡയറക്ടർ കെ.ബേബി എന്നിവർക്ക് കേരളകൗമുദിയുടെ ആദരവ് ചടങ്ങിൽ ഗവർണർ സമ്മാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL